
റിയാദ്: സൗദിയിൽ കടൽത്തീരങ്ങൾ വൃത്തിയാക്കാൻ ഇനി റോബോട്ട്. ബീച്ചുകളിലെ മണൽ മാലിന്യമില്ലാതെ സൂക്ഷിക്കാൻ റെഡ് സീ പദ്ധതിക്ക് കീഴിലാണ് നൂതന റോബോട്ട് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. കടൽത്തീരങ്ങളിൽ മണൽ മാലിന്യം ഒഴിവാക്കി വൃത്തിയാക്കാൻ റോബോട്ടിനെ ഉപയോഗിച്ചു തുടങ്ങിയതായി റെഡ് സീ ഇൻറർനാഷനൽ വ്യക്തമാക്കി.
മണലിന്റെ രൂപഭാവം മെച്ചപ്പെടുത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളും അവശിഷ്ടങ്ങളും ശേഖരിക്കുന്നതിനുമാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ അത്യാധുനിക യന്ത്രമനുഷ്യനെ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതിന് സൂക്ഷ്മ മാലിന്യങ്ങൾ വരെ തിരിച്ചറിയാൻ കഴിയും. വിദൂര സംവിധാനത്തിൽ നിയന്ത്രിക്കാനുമാകും.
കൂടാതെ പരിസ്ഥിതിക്ക് ഒരു ദോഷവും വരുത്താതെ സമഗ്രമായ ക്ലീനിങ് ഫലങ്ങൾ ഉറപ്പ് നൽകുന്നുവെന്നും റെഡ് സീ കമ്പനി വിശദീകരിച്ചു. ഫർണീച്ചറുകൾക്കും മറ്റ് വസ്തുക്കൾക്കുമിടയിൽ എളുപ്പത്തിൽ നീങ്ങാൻ അനുവദിക്കുന്ന റോബോട്ട് വളരെ ഫ്ലെക്സിബിൾ ആയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വിപണിയിൽ സമാനമായ റോബോട്ടുകൾക്ക് വെല്ലുവിളിയാണിത്. ഒരു മണിക്കൂറിനുള്ളിൽ 3,000 ചതുരശ്ര മീറ്റർ സ്ഥലം വൃത്തിയാക്കാൻ ഇതിന് കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]