
അഗര്‍ത്തല: ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലും വായിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് താരത്തെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗര്‍ത്തലയില്‍ നിന്നും സൂറത്തിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് സംഭവയം. ഐസിയുവില്‍ പ്രവേശിക്കപ്പെട്ട താരം അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]