
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബ്ലൂംഫൊണ്ടയ്ന്‍ – അണ്ടര്‍-19 ലോകകപ്പിന്റെ സൂപ്പര്‍ സിക്സസിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ സെഞ്ചുറി നേടിയ മുശീര്‍ ഖാനാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 230 റണ്‍സെടുത്തു.
ഇന്ത്യക്ക് അര്ഷിന് കുല്‍ക്കര്‍ണിയെ (9) അഞ്ചാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും ആദര്‍ശ് സിംഗും (58 പന്തില്‍ 52) മുശീറും ഇന്നിംഗ്സിന് അടിത്തറയിട്ടു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ന്യൂസിലാന്റിനെതിരെ അനായാസം സ്കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല. 109 പന്തില്‍ ഒരു സിക്സറും 10 ബൗണ്ടറിയും സഹിതമാണ് മുശീര്‍ സെഞ്ചുറിയിലെത്തിയത്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (34), രണ്ട് സിക്സറോടെ തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ആരവല്ലി അവനീഷ് (17) എന്നിവരും പുറത്തായി.