തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ അതീതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതായി കേന്ദ്രസർക്കാർ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതിയാണ് ഉരുൾപൊട്ടൽ ദുരന്തത്തെ അതീതീവ്ര ദുരന്തമായി അംഗീകരിച്ചത്. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്. അതേസമയം കേരളത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുന്നതിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തിൽ കേന്ദ്രം പറയുന്നു.