തിരുവനന്തപുരം: മലയൻകീഴ് തച്ചോട്ടുകാവിൽ റിട്ടയേർഡ് എസ്ബിഐ ഉദ്യോഗസ്ഥനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. തച്ചോട്ടുകാവിലെ പ്രണവം വീട്ടിൽ ഒരു വർഷമായി വാടകയ്ക്ക് താമസിച്ചിരുന്ന എസ് വിദ്യാധരനെ (70) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഓടയുടെ അടുത്തായുള്ള ചെടികടയിലെ ജീവനക്കാരനാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മകൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി വിദ്യാധരൻ തച്ചോട്ടുകാവ് ജംഗ്ഷനിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കാൽ വഴുതി ഓടയിൽ വീണതാണെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് തുടർനടപടി സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]