കൊച്ചി: ഉമ തോമസ് എം എൽ എയ്ക്ക് പരിക്ക് പറ്റിയതിൽ വിശദീകരണവുമായി ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി സി ഡി എ) ചെയർമാൻ കെ ചന്ദ്രൻ പിള്ള. സ്റ്റേഡിയത്തിന് സുരക്ഷാ പ്രശ്നമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘പരിപാടിക്കായി നിർമിച്ച പ്ലാറ്റ്ഫോമിന് സ്റ്റേബിളായ ഒരു ബാരിക്കേഡില്ലായിരുന്നു. അതിനുപകരം റിബൺ ബാരിക്കേഡ് കൊടുത്തു. സ്ഥലവും കുറവായിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്ന് ‘മൃദംഗനാഥം’ സംഘാടകരുമായി കരാർ വച്ചിരുന്നു.
രേഖാമൂലം തയ്യാറാക്കിയ കരാറാണ്. സെക്യൂരിറ്റി കാര്യങ്ങളെല്ലാം നോക്കേണ്ടത് അവരുടെ ചുമതലയായിരുന്നു. അത് പൂർണമായും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് മനസിലാക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തും. പക്ഷേ അന്വേഷണത്തിന് ഏറ്റവും ഉചിതമായ ഏജൻസി പൊലീസാണ്.’- അദ്ദേഹം പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ പുതുക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
കലൂർ ജവർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വി ഐ പി ഗ്യാലറിയിൽ നിന്ന് 18 അടിയോളം താഴ്ചയിലേക്ക് വീണാണ് തൃക്കാക്കര എം എൽ എ ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,600 നർത്തകിമാർ അണിനിരന്ന ഭരതനാട്യത്തിനിടെയായിരുന്നു അപകടമുണ്ടായത്. വയനാട്ടിലെ മൃദംഗ വിഷൻ മാഗസീനായിരുന്നു പരിപാടിയുടെ സംഘാടകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]