അബുദാബി: ലോകം മുഴുവൻ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങവേ യുഎഇയിലെ ചില പ്രവാസികൾ നേരിടുന്നത് മറ്റൊരു ഗുരുതര പ്രശ്നമെന്ന് റിപ്പോർട്ടുകൾ. പ്രവാസികളിൽ ചിലർ ഒറ്റപ്പെടലിൽ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സുഹൃത്തുക്കളോ ബന്ധുക്കളോ അടുത്തില്ലാത്ത പ്രവാസികൾ പുതുവർഷപ്പിറവി ആഘോഷിക്കാൻ കൂട്ടില്ലാതെ ഒറ്റപ്പെടൽ അനുഭവിക്കുന്നതായാണ് യുഎഇയിൽ നിന്നുള്ള ചില റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. ഒപ്പം ജോലി ചെയ്യുന്നവർ ആഘോഷിക്കുമ്പോൾ പ്രവാസ ലോകത്ത് പുതുതായി എത്തിയവർ ഒറ്റപ്പെട്ട് പോകുന്നു. തങ്ങൾക്കും ആഘോഷങ്ങളുടെ ഭാഗമാകാൻ താത്പര്യമുണ്ടെന്നും എന്നാൽ അതിന് കൂട്ടായി ആരുമില്ലെന്നും ചില പ്രവാസികൾ പങ്കുവയ്ക്കുന്നു.
തങ്ങളുടെ വീട്ടുകാരും സുഹൃത്തുക്കളും നാട്ടിൽ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നത് കാണുമ്പോൾ വീട്ടിൽ നിന്ന് എത്രമാത്രം അകലെയാണെന്നത് വേദനിപ്പിക്കുന്നുവെന്ന് മറ്റുചിലർ പറയുന്നു. യുഎഇയിൽ കൂടുതൽപ്പേരും സ്വന്തം കാര്യങ്ങളിൽ വ്യാപ്തരായിരിക്കുന്നവരാണ്. അതിനാൽ ആഘോഷവേളകളിൽ പലപ്പോഴും ഒറ്റപ്പെട്ട് പോകുന്നു. പുറത്തുനിന്ന് വരുന്നവരിൽ അനേകം പേരും ഇത് അനുഭവിക്കുന്നുണ്ടെന്നും ചില പ്രവാസികൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുവർഷാഘോഷങ്ങളുടെ ഭാഗമായി യുഎഇയിൽ വിപുലമായ പരിപാടികളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയിലെ വെടിക്കെട്ടാണ് മുഖ്യ ആകർഷണം. ഇതിനൊപ്പമുള്ള ലേസർ ലൈറ്റ് ഷോ ആസ്വദിക്കാനും പതിനായിരങ്ങളാണ് എല്ലാക്കൊല്ലവും യുഎഇിലെത്തുന്നത്. വിവിധ ഇടങ്ങളിലെ ഡിന്നർ പാർട്ടികളും ആഘോഷങ്ങളുടെ ഭാഗമാണ്. വെള്ളത്തിനടിയിലെ അത്താഴ പാർട്ടികളുമുണ്ട്. ദുബായ് ഒപ്പെറ, ഗ്ളോബൽ വില്ലേജിലെ കലാപാരികൾ എന്നിവയും യുഎഇയിലെ പുതുവത്സരാഘോഷത്തിന്റെ പ്രത്യേകതകളാണ്.