വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരൻ ചാൾസ് ഡോലൻ (98) അന്തരിച്ചു. എച്ച്.ബി.ഒ ടെലിവിഷൻ നെറ്റ്വർക്ക്, കേബിൾ വിഷൻ എന്നിവയുടെ സ്ഥാപകനാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ മാഡിസൺ സ്ക്വയർ ഗാർഡൻ ഇൻഡോർ അരീന ഡോലന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഭാര്യ ഹെലൻ കഴിഞ്ഞ വർഷം മരണമടഞ്ഞു. പ്രമുഖ ബിസിനസുകാരൻ ജെയിംസ് ഡോലൻ അടക്കം ആറ് മക്കളുണ്ട്. മാഡിസൺ സ്ക്വയർ ഗാർഡൻ സ്പോർട്സ്, മാഡിസൺ സ്ക്വയർ ഗാർഡൻ എന്റർടെയ്ൻമെന്റ് കമ്പനികളുടെ സി.ഇ.ഒയാണ് ജെയിംസ്.