(ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങൾ)
( സ്ഥലം – തീയതി – മരണം – അപകടം എന്ന ക്രമത്തിൽ )
1. കാനറി ഐലൻഡ്സ്, സ്പെയിൻ
മാർച്ച് 27, 1977
583
പാൻ അമേരിക്കൻ, കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസ് വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചു. ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം
2.
യുഏനോ, ജപ്പാൻ
ഓഗസ്റ്റ് 12, 1985
520
ജപ്പാൻ എയർലൈൻസ് വിമാനം തകർന്നു വീണു. ഏറ്റവും വലിയ ആഭ്യന്തര വിമാന അപകടം
3.
ചർഖി ദാദ്രി, ഇന്ത്യ
നവംബർ 12, 1996
349
സൗദി അറേബ്യൻ എയർലൈൻസ്, കസഖ്സ്ഥാൻ എയർലൈൻസ് വിമാനങ്ങൾ ഹരിയാനയിലെ ചർഖി ദാദ്രിയ്ക്ക് മുകളിൽ കൂട്ടിയിടിച്ചു. ആകാശത്തുണ്ടായ ഏറ്റവും വലിയ വിമാനകൂട്ടിയിടി
4.
ഫോണ്ടെയ്ൻ-ചാലിസ്, ഫ്രാൻസ്
മാർച്ച് 3, 1974
346
ടർക്കിഷ് എയർലൈൻസ് വിമാനം വനത്തിൽ തകർന്നു വീണു. വിമാന രൂപകല്പനയിലെ പിഴവ് മൂലമുണ്ടായ ഏറ്റവും വലിയ അപകടം
5.
അറ്റ്ലാൻഡിക് സമുദ്രം
ജൂൺ 23, 1985
329
എയർ ഇന്ത്യ വിമാനം (ഫ്ലൈറ്റ് 182 – എംപറർ കനിഷ്ക) ഐറിഷ് തീരത്തിന് സമീപം അറ്റ്ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു. പിന്നിൽ ഖാലിസ്ഥാൻ ഭീകരർ. ഏവിയേഷൻ ചരിത്രത്തിലെ ആദ്യ ബോംബിംഗ്
6.
റിയാദ്, സൗദി അറേബ്യ
ഓഗസ്റ്റ് 19, 1980
301
ടേക്ക് ഓഫിനിടെ സൗദിയ വിമാനത്തിൽ തീപിടിച്ചു. എമർജൻസി ലാൻഡിംഗ് നടത്തിയെങ്കിലും എല്ലാവരും പുക ശ്വസിച്ച് മരിച്ചു. തകർച്ചയിലൂടെയല്ലാതെ കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തം
7.
ഡൊണെസ്ക്, കിഴക്കൻ യുക്രെയിൻ
ജൂലായ് 17, 2014
298
മലേഷ്യൻ എയർലൈൻസ് വിമാനം കിഴക്കൻ യുക്രെയിനിലെ റഷ്യൻ അനുകൂല വിമതർ വെടിവച്ച് വീഴ്ത്തി. വിമാനത്തെ വെടിവച്ചിട്ട ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവം
8.
ഹോർമൂസ് കടലിടുക്ക്
ജൂലായ് 3, 1988
290
ഇറാൻ എയർ വിമാനത്തെ യു.എസ് നേവി കപ്പൽ വെടിവച്ചിട്ടു. വിമാനത്തെ ഇറാന്റെ യുദ്ധവിമാനമെന്ന് യു.എസ് തെറ്റിദ്ധരിച്ചു. അബദ്ധത്തിൽ സംഭവിച്ച ഏറ്റവും വലിയ വിമാന ദുരന്തം
9.
കെർമാൻ, ഇറാൻ
ഫെബ്രുവരി 19, 2003
275
അജ്ഞാത ദൗത്യത്തിനായി ഇറാൻ റെവലൂഷനറി ഗാർഡ് അംഗങ്ങളുമായി പുറപ്പെട്ട സൈന്യത്തിന്റെ ഇല്യൂഷിൻ വിമാനം ദുരൂഹ സാഹചര്യത്തിൽ തകർന്നു വീണു. മറ്റേതെങ്കിലും വിമാനവുമായി കൂട്ടിയിടി ഉണ്ടായോ എന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു
10.
ഡിസ് പ്ലെയിൻസ്, യു.എസ്
മേയ് 25, 1979
273
ടേക്ക് ഓഫിനിടെ അമേരിക്കൻ എയർലൈൻസ് വിമാനം തകർന്നു. യു.എസിലെ ഏറ്റവും വലിയ വിമാന ദുരന്തം
————————-
ഇക്കൊല്ലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൂലായിൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനം തകർന്നുവീണ് 18 പേർ കൊല്ലപ്പെട്ടു. ആഗസ്റ്റിൽ ബ്രസീലിലെ സാവോ പോളോയിൽ വിമാനം തകർന്ന് 61 പേർ കൊല്ലപ്പെട്ടു. ഈ മാസം 25ന് അസർബൈജാൻ എയർലൈൻസ് വിമാനം കസഖ്സ്ഥാനിൽ തകർന്നു വീണ് 38 പേർ മരിച്ചു.
ഇന്ത്യയിൽ
2010ൽ ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗലാപുരം വിമാനത്താവളത്തിൽ തകർന്നുവീണ് 158 പേർ കൊല്ലപ്പെട്ടു
2020ൽ കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തകർന്ന് 18 പേർ മരിച്ചു