
ബോക്സ് ഓഫീസ് കണക്കുകളാണ് ലോക സിനിമയിലും ഇന്ന് വിജയത്തിന്റെ അളവുകോല്‍. ഇന്ത്യയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. തുടക്കത്തില്‍ വിജയം കണക്കാക്കിയിരുന്നത് 100 കോടി രൂപ ആഗോള ബോക്സ് ഓഫീസില്‍ നേടി എന്നതാണെങ്കില്‍ ഇന്നത് 2000 കോടി വരെ എത്തിയിരിക്കുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിലെ കളക്ഷൻ കോടി ക്ലബിനറെ നാഴികക്കല്ലുകളുടെ ചരിത്രം പ്രധാനമായും 1984 മുതല്‍ 2016 വരെ മാത്രമാണ് എത്തിനില്‍ക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഒരു 100 കോടി ക്ലബ് എന്ന റെക്കോര്‍ഡ് ഡാൻസറായും പ്രേക്ഷകരുടെ ഇഷ്ട നടനായ മിഥുൻ ചക്രബര്‍ത്തിയുടെ ഡിസ്കോ ഡാൻസറാണ് ആദ്യം സ്വന്തമാക്കിയത്(സോവിയറ്റ് യൂണിയൻ ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്തരം ഒരു നേട്ടത്തിലെത്തിലെത്തിയത്). 1982ലാണ് ഡിസ്കോ ഡാൻസര്‍ പ്രദര്‍ശനത്തിന് എത്തിയത്. മിഥുൻ ചക്രബര്‍ത്തി നായകനായ ചിത്രം സംവിധാനം ചെയ്തത് ബാബര്‍ സുഭാഷാണ്. ഡാൻസിന് പ്രാധാന്യം നല്കിയ ചിത്രവുമായിരുന്നു.
ആദ്യമായി ഇന്ത്യയില്‍ 200 കോടിയിലധികം കളക്ഷൻ നേടിയ ഹം ആപ്കെ ഹേ കോൻ ആണ്. പ്രദര്‍ശനത്തിന് എത്തിയത് 1996ലാണ്. ആമിര്‍ നായകനായ 2009 ചിത്രം ത്രീ ഇഡിയറ്റ്സാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ 300 കോടി ക്ലബ്. ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ചെന്നൈ എക്സ്പ്രസ് 2013ല്‍ ഇന്ത്യയുടെ ആദ്യ 400 കോടി ക്ലബ് എന്ന റെക്കോര്‍ഡിട്ടു.
ധൂം 3 ഇന്ത്യയുടെ 500 കോടി ക്ലബ് റെക്കോര്‍ഡ് ആമിര്‍ ഖാൻ നായകനായി 2013ല്‍ നേടി. 2014ല്‍ ആമിര്‍ ഖാന്റെ ബോളിവുഡ് ചിത്രം പികെ പ്രദര്‍ശനത്തിന് എത്തുകയും ഇന്ത്യയില്‍ നിന്നുള്ള ആദ്യ 600 കോടി, 700 കോടി ക്ലബ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തു. തെന്നിന്ത്യയില്‍ നിന്നുള്ള പ്രഭാസിനൊപ്പം ഹിറ്റ് സംവിധായകൻ രാജമൗലി 2017ല്‍ ബാഹുബലി രണ്ടുമായി എത്തി ഇന്ത്യയിലെ ആദ്യ 800 കോടി, 900 കോടി, 1000 കോടി എന്നീ ചരിത്ര നേട്ടങ്ങളിലെത്തി. ആമിര്‍ ഖാൻ നായകനായ ബോളിവുഡ് ചിത്രം 2016ല്‍ പ്രദര്‍ശനത്തിനെത്തുകയും പിന്നീട് 2017ല്‍ ചൈനയിലടക്കം റീ റിലീസ് ചെയ്യുകയും ചെയ്തപ്പോള്‍ സ്വന്തമായത് ഇന്ത്യയുടെ ആദ്യ 2000 കോടി ക്ലബ് ചിത്രം എന്ന സുവര്‍ണ റെക്കോര്‍ഡാണ്.
Last Updated Dec 30, 2023, 3:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]