
ഇടുക്കി: ആധാർ പുതുക്കാനായി കഴിഞ്ഞ അഞ്ച് വർഷമായി അക്ഷയ സെന്ററുകള്‍ കയറിയിറങ്ങുകയാണ് ഇടുക്കി മേരികുളം സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനിയും അമ്മയും. മുമ്പുണ്ടായിരുന്ന ആധാർ റദ്ദായതിനാൽ പുതുക്കാനോ പുതിയത് എടുക്കാനോ കഴിയുന്നില്ല. പ്ലസ് വണ്ണില്‍ പഠിക്കുന്ന നന്ദന മോൾക്കാണ് ഈ ദുരവസ്ഥ. സാധുവായ ആധാർ കാർഡില്ലാത്തതിനാൽ സ്റ്റൈഫന്റ് ഉൾപ്പെടെ ഒന്നും കിട്ടുന്നില്ല.
2007 ൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആധാർ കാർഡെടുത്തു. ഹൈസ്ക്കൂളിലെത്തിയപ്പോൾ സ്റ്റൈഫൻറ് ലഭിക്കാൻ പുതിയ ആധാർ കാർഡ് വേണമെന്ന് സ്ക്കൂളിൽ നിന്നും അറിയിച്ചു. അക്ഷയ സെന്ററിലെത്തി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും കാർഡെത്തിയില്ല. പിന്നീട് പലതവണ ഇത് ആവർത്തിച്ചു. ഫലമുണ്ടായില്ല.
ഒടുവിൽ പുതിയത് എടുക്കാൻ ഐടി മിഷൻ നിർദ്ദേശിച്ചു. ഇതിനായി ശ്രമിക്കുമ്പോൾ കാർഡിലെ വിവരങ്ങൾ നിലവിലുള്ളതിനാൽ സാധിക്കുന്നില്ലെന്ന മറുപടിയാണ് കിട്ടുന്നത്. അക്ഷയ സെൻന്ററുകാർ പറഞ്ഞ പലരേഖകളും നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നന്ദനയും അമ്മയും.
Last Updated Dec 30, 2023, 12:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]