
ദുബായ്: യുഎഇയില്‍ മലയാളി യുവാവിന് സൗജന്യമായി ലഭിച്ച ടിക്കറ്റിലൽ പത്ത് ലക്ഷം ദിര്‍ഹം സമ്മാനം (ഏകദേശം 2.26 കോടി രൂപ). സെയിൽസ് മാനായി ജോലി ചെയ്യുന്ന ഷംസീര്‍ നാലുപുരയ്ക്കല്‍ കീഴത്തിനാണ് സമ്മാനമടിച്ചത്.
മലയാളിയായ ഷംസീർ ആണ് ഏറ്റവും പുതിയ വിജയി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബിഗ് ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റെടുത്തപ്പോൾ ലഭിച്ച സൌജന്യ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. നിരവധി മലയാളികൾ ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്.
അഞ്ച് തവണ ഇതിന് മുൻപ് ടിക്കറ്റുകൾ വാങ്ങി. 2023-ൽ എടുത്ത അവസാന ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. ബിഗ് ടിക്കറ്റിന് നന്ദി പറയുന്നതായി ഷംസീർ പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങാൻ പണം ഉപയോഗിക്കാനാണ് ഷംസീർ ആഗ്രഹിക്കുന്നത്.
ഡിസംബറിൽ ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഡിസംബർ 31 -ന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക. ഓട്ടോമാറ്റിക് ഇലക്ട്രോണിക് ഡ്രോയിലൂടെ ഒരാൾക്ക് ആഴ്ച്ചതോറും ഒരു മില്യൺ ദിർഹം വീതം നേടാം.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻസ്റ്റോർ കൗണ്ടറിൽ നിന്ന് ഇന്ന് വൈകീട്ട് 5 മണി വരെ ടിക്കറ്റ് എടുക്കാം. ഡിസംബർ 31 -ന് നടക്കുന്ന നറുക്കെടുപ്പിൽ 20 മില്യൺ ദിർഹത്തിന് പുറമെ ഒരു ലക്ഷം ദിർഹം വീതം പത്ത് പേർക്ക് നേടാനുമാകും.
31 -ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഇ-ഡ്രോ പ്രൈസ് ആയി ഒരു മില്യൺ ദിർഹവും നേടാം. പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കുകയുമില്ല.
Last Updated Dec 30, 2023, 3:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]