
പത്തനംതിട്ട: കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്കാൻസിനുമാണ് പിഴ ചുമത്തിയത്. 1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് വിധി. പലിശ തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പരാതിക്കാരനു നൽകണമെന്നാണ് ഉത്തരവ്.
കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്. ഇതുമൂലം പരാതിക്കാരന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ആയ 1, 70000 രൂപയും പലിശയും നൽകാനാണ് വിധി.
Last Updated Dec 30, 2023, 12:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]