
റിയാദ് – കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അലി അല്‍ബുലൈഹി നേടിയ ഗോളില്‍ അല്‍ഹിലാല്‍ സൗദി പ്രൊ ലീഗില്‍ വിജയം നേടി. ഇഞ്ചുറി ടൈമിന്റെ പതിനൊന്നാം മിനിറ്റില്‍ പെനാല്‍ട്ടിയില്‍ നിന്ന് അലക്സാണ്ടര്‍ മിത്രോവിച്ചും സ്കോര്‍ ചെയ്തതോടെ 2-0 ന് അവര്‍ അല്ഫൈഹയെ തോല്പിച്ചു.
19 കളികളില്‍ ഹിലാലിന്റെ പതിനേഴാം ജയമാണ് ഇത്. ലീഗില്‍ അജയ്യരായി മുന്നേറുന്ന ഏക ടീമാണ് ഹിലാല്‍. അന്നസ്റിനു മേല്‍ അവരുടെ ലീഡ് 10 പോയന്റായി ഉയര്‍ന്നു. ഹിലാല്‍ ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട്. എട്ടാം തോല്‍വിയോടെ അല്‍ഫൈഹ പന്ത്രണ്ടാം സ്ഥാനത്താണ്. അവരുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ഇത്.
്അല്റഅദ് 4-3 ന് അബഹയെ തോല്പിച്ചു. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റില്‍ ഉമര്‍ ഗോണ്‍സാലസാണ് അല്റഅദിന് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ അബഹ 2-1 ന് മുന്നിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
