

സ്കൂളില്‍ ഛര്‍ദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവ്; ആശുപത്രിയിലെത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണി; മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവ്
കണ്ണൂര്‍: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും.
ചിറക്കല്‍ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂര്‍ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി പി.നിഷയുടേതാണ് ശിക്ഷാ വിധി.
കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും പരിശോധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വളപട്ടണം സ്റ്റേഷനിലെ ഇൻസ്പെക്ടര്‍മാരായ പി.വി.രാജൻ, എം.കൃഷ്ണൻ, പി.വി.നിര്‍മല എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.പ്രീതാകുമാരി ഹാജരായി.
ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷയനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ നാലുവര്‍ഷവും എട്ടുമാസവും തടവുശിക്ഷ കൂടുതലായി അനുഭവിക്കണം.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളെ ഇയാള്‍ പീഡിപ്പിച്ച ഗര്‍ഭിണിയാക്കുക ആയിരുന്നു. സ്കൂളില്‍ ഛര്‍ദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവായപ്പോള്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. പിന്നീട് കോടതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഇതോടെ കുട്ടിയുടെ വിദ്യാഭ്യാസവും നിലച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]