
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സംഭാഷണമില്ലാത്ത ഒരു സസ്പെൻസ് ത്രില്ലർ ചിത്രം. നീലരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇന്നു മുതൽ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. സുരാജ് വെഞ്ഞാറമൂട്, ദിലീപ് എന്നിലർ അഭിനയിച്ച സവാരി എന്ന ചിത്രത്തിനു ശേഷം
അശോക് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രാഹണം എസ് ബി പ്രജിത്. ഡബ്ല്യു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ഈ ചിത്രം നിർമിക്കുന്നു. സംഗീതം അരുൺ രാജ്, എഡിറ്റർ സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ നോബിൻ വർഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കല അനീഷ് ഗോപാൽ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം കുക്കു ജീവൻ, സ്റ്റിൽസ് രഘു ഇക്കൂട്ട്, ഡിസൈൻ റാണാ പ്രതാപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ എം കെ നമ്പ്യാർ, ഡിഐ രഞ്ജിത്ത് രതീഷ്, വി എഫ് എക്സ് പോംപ്പി, സ്പെഷ്യൽ എഫക്ട്സ് ആർ കെ, മിക്സ് ദിവേഷ് ആർ നാഥ്, പി ആർ ഒ- എ എസ് ദിനേശ്.
Last Updated Dec 29, 2023, 11:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]