
തിരുവനന്തപുരം:പാച്ചല്ലൂരിൽ അഞ്ച് വയസുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങലടക്കാനാകാതെ നാട്. പാച്ചല്ലൂരിൽ സുഹൃത്തുകൾക്ക് ഒപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനാണ് കിണറ്റിൽ വീണ് മരിച്ചത്. തിരുവല്ലം പാച്ചല്ലൂർ പാറവിള പള്ളിക്ക് സമീപം നസ്മി മൻസിലിൽ അൻസാർ – നസ്മി ദമ്പതികളുടെ മകൻ അഹിയാൻ മുഹമ്മദ് (5) ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കുട്ടികൾ കളിച്ചുകൊണ്ട് നിന്നപ്പോൾ കാൽ തെറ്റി റയാൻ ചെറിയ കൈവരിയുള്ള കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പറയുന്നത്. ഇത് കണ്ട് സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് നാട്ടുകാരിൽ ഒരാൾ കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കിണറിൽ 15 അടിയോളം വെള്ളം ഉണ്ടായിരുന്നു എന്നാണ് വിവരം. തുടർന്ന് വിവരം അറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് കിണറിൽ ഇറങ്ങി കുട്ടിയെ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വെള്ളത്തിന് അടിയിൽ ആയതിനാൽ ആദ്യ ശ്രമം ഭലം കണ്ടില്ല. തുടർന്ന് രണ്ടാം ശ്രമത്തിൽ ആണ് കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ 108 ആംബുലൻസിൽ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Last Updated Dec 29, 2023, 10:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]