
അന്തരിച്ച സൂപ്പർ താരം വിജയകാന്തിന്റെ സംസ്കാര ചടങ്ങിനെത്തിയ നടൻ വിജയ്ക്കെതിരെ ചെരുപ്പേറ്. സംസ്കാരം കഴിഞ്ഞ് പോകും വഴിയാണ് വിജയുടെ പിന്നിലേക്ക് ജനക്കൂട്ടത്തിൽ നിന്ന് ചെരുപ്പെറിഞ്ഞത്. ആരാണ് ചെരുപ്പെറിഞ്ഞതെന്നോ, എന്തിനാണ് ചെരുപ്പെറിഞ്ഞതെന്നോ അറിയില്ല. ( At Vijayakanth Funeral Slipper Thrown At Vijay )
ജനസാഗരമാണ് വിജയകാന്തിന് യാത്രാ മൊഴി ചൊല്ലാൻ തടിച്ചുകൂടിയത്. ഇതിനിടയിൽ പണിപ്പെട്ടാണ് വിജയ് സ്ഥലത്ത് എത്തിച്ചേർന്നത്. വിജയ്ക്ക് വഴിയൊരുക്കാൻ അംഗരക്ഷകർ പണിപ്പെടുന്നതും വിഡിയോയിൽ കാണാം. ഇതിനിടെയായിരുന്നു ഒരു ചെരുപ്പ് വിജയുടെ പിന്നിൽ പതിച്ചത്. എന്നാൽ വിജയ് തിരിഞ്ഞ് നോക്കാതെ മുന്നോട് തന്നെ പോവുകയായിരുന്നു.
താരച്ചിനെതിരായ ചെരുപ്പേറിന്റെ വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരാധകർ സംഭവത്തിൽ അമർഷം പ്രകടിപ്പിച്ചു.
Did someone really throw shoes on vijay ? 😧
Condemnable behaviour!
— WarLord (@Mr_Ashthetics)
Story Highlights: At Vijayakanth Funeral Slipper Thrown At Vijay
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]