
ഇടുക്കി: 17കാരിയെ മദ്യം നല്കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നു പേര് പിടിയില്‍. നെടുങ്കണ്ടം കോമ്പയാര്‍ കരയില്‍ മുരുകന്‍പാറ സ്വദേശികളായ ഈട്ടിക്കാലയില്‍ ആഷിക്ക് (23), കുഴിവേലില്‍ അനേഷ് (21) ഇവരുടെ സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയേയുമാണ് അന്വേഷണ സംഘം പിടികൂടിയത്.
28-ാം തീയതിയായിരുന്നു സംഭവം. പ്രതികള്‍ മൂവരും ചേര്‍ന്ന് ആളൊഴിഞ്ഞ പുല്‍മേട് ഭാഗത്തിരുന്ന് മദ്യപിച്ച ശേഷം ആഷിക്ക്, അനേഷിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ബലമായി മദ്യം നല്കി ബോധം കെടുത്തിയ ശേഷം ആഷിക്ക് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ അനേഷിന്റെ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയായിരുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട 17കാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കൃത്യത്തിന് ശേഷം പ്രതികള്‍ നാടു വിടാനായിരുന്നു പദ്ധതി. വിവരമറിഞ്ഞ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈ.എസ്.പിമാരായ കെ.ആര് ബിജുമോന്, വി.എ നിഷാദ് മോന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
നെടുങ്കണ്ടം ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി. സ്കറിയ, നെടുങ്കണ്ടം സബ് ഇന്‍സ്പെക്ടര്‍ ബിനോയ് എബ്രഹാം എ.എസ്.ഐ ഹരി, സി.പി.ഒമാരായ വിഷ്ണു, ജോബി തോമസ്, അജോ, ശരത്, ബിനു, രഞ്ജിത്ത്, സാഗര്‍, അനൂപ്, സതീഷ്, ആതിര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
Last Updated Dec 29, 2023, 8:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]