

കോട്ടയം പബ്ലിക് ലൈബ്രറിയിൽ മിനി തിയേറ്റർ: ജനു: 2 – ന് അടൂർ ഗോപാലകൃഷ്ണർ ഉദ്ഘാടനം ചെയ്യും: പ്രദർശിപ്പിക്കുന്നത് 8 സിനിമകൾ
സ്വന്തം ലേഖകൻ
കോട്ടയം: ലോക ക്ലാസിക് സിനിമകളും കലാമൂല്യമുള്ള മലയാള സിനിമകളും കാണാനും പഠിക്കാനും ചർച്ച ചെയ്യാനും കോട്ടയം പബ്ലിക് ലൈബ്രറി അവസരമൊരുക്കുന്നു. പബ്ലിക് ലൈബ്രറിയുടെ ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ ചിത്രതാര സാസ്കാരികവേദി ന്യൂവേവ് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പ്രതിവാര ചലചിത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. ലൈബ്രറി സമുച്ചയത്തിൽ സജ്ജമാക്കിയ ചിത്രതാര മിനി തിയേറ്ററിലാണ് പ്രദർശനങ്ങൾ നടക്കുക. പ്രവേശനം സൗജന്യം.
ജനുവരി 2,3 തീയതികളിലായി 8 സംവിധായകരുടെ മലയാളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.ചിത്ര താരമിനി തിയേറ്ററിന്റെയും കേരളീയം ചലച്ചിത്ര മേളയുടേയും ഉദ്ഘാടനം ജനുവരി 2 – ന് വൈകുന്നേരം 4 – ന് സംവിധായകൻ അടൂർ ഗോപാലകൃഷണൻ നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാ ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അക്ഷര ശില്പം. കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറി,ഫാ. എം.പി. ജോർജിന്റെ സാമസംഗീത അക്കാദമി ,പണിതീർന്നു വരുന്ന ആഫി തിയേറ്റർ എന്നിവയുടെ കൂടെയാണ് മിനി തിയേറ്റർ ഒരുക്കുന്നത്.
പ്രദർശിപ്പിക്കുന്നസിനിമകൾ: ജനുവരി 2: രാവിലെ 9.30: ഓളവും തീരവും. 11.45: പുലിജന്മം: 2.00: ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങൾ . 6.30: എലിപ്പത്തായം. ജനുവരി 3 : രാവിലെ 10.00: തമ്പ്, 1.30..അനുഭവങ്ങൾ പാളിച്ചകൾ. 4.00: ന്യൂസ് പേപ്പർ ബോയ്,6.30: കുട്ടിസ്രാങ്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]