

ശബരി ഷൊര്‍ണൂര്‍ ഒഴിവാക്കും ; ഏറനാട് തിരുവനന്തപുരം വരെ; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന തീവണ്ടി യാത്രയില്‍ മാറ്റം ; മാറ്റം വരുത്തിയ ട്രെയിനുകളുടെ കൂടുതൽ വിവരങ്ങൾ
സ്വന്തം ലേഖകൻ
തൃശൂര്‍: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി. ശബരി എക്സ്പ്രസ്, ടാറ്റ നഗര്‍ എക്സ്പ്രസ്, ഏറനാട് എന്നിവയ്ക്കാണ് മാറ്റം.
17229/17230 തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്സ് പ്രസ് ഷൊര്‍ണൂര്‍ ഒഴിവാക്കിയാകും ജനുവരി ഒന്നു മുതല്‍ ഓടുക. അതിന് പകരമായി വടക്കാഞ്ചേരിയില്‍ നിര്‍ത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയില്‍ തൃശൂരില്‍ 12.37നും വടക്കാഞ്ചേരിയില്‍ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയില്‍ വടക്കാഞ്ചേരിയില്‍ 10.14നും തൃശൂരില്‍ 10.35നും എത്തിച്ചേരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നിലവില്‍ ആഴ്ചയില്‍ 2 ദിവസം ഓടുന്ന 18189/18190 ടാറ്റ എറണാകുളം എക്സ്പ്രസ്സ് ജനുവരി 1 മുതല്‍ ആഴ്ചയില്‍ 5 ദിവസം സര്‍വ്വീസ് നടത്തും. വടക്കോട്ടുള്ള യാത്രയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 23.55നും എത്തിച്ചേരും.
16605/16606 ഏറനാട് എക്സ്പ്രസ്സ് ജനുവരി 1 മുതല്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ ഓടുന്നതല്ല. ആ വണ്ടി നാഗര്‍ കോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിയ്ക്കുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]