ആലപ്പുഴ: കായംകുളം കളരിക്കലിൽ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് മകൻ. വിശ്വജിത്ത് എന്നയാളാണ് മാതാപിതാക്കളെ വെട്ടിയത്.
നടരാജൻ, ഭാര്യ സിന്ധു എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഭിഭാഷകൻ ആണ് മകൻ വിശ്വജിത്ത്.
അതേസമയം മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശ്വജിത്തിനെ പൊലീസ് ബലംപ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.
എന്താണ് പ്രകോപന കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

