ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയായ അനുമോൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. ഷോ അവസാനിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും പിആർ വർക്കിന്റെ പേരിലാണ് തിരുവനന്തപുരം സ്വദേശിനിയായ അനുമോൾക്കെതിരെ പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്.
അനുമോളെ എന്തിനാണ് ഇത്രയധികം ലക്ഷ്യം വെക്കുന്നതെന്ന് അറിയില്ലെന്നും, പിആർ ആരോപണം ഉന്നയിക്കുന്നവർ തന്നെയാകും അതിനായി കൂടുതൽ പണം മുടക്കിയതെന്നും മല്ലിക സുകുമാരൻ newskerala.net-നോട് പറഞ്ഞു. “അനുമോളെ പലരും ചേർന്ന് വിമർശിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു.
രണ്ടര വർഷം എന്നോടൊപ്പം അഭിനയിച്ച കുട്ടിയാണ് അനുമോൾ. അവൾക്ക് പ്രായത്തിന്റേതായ ഒരു തുള്ളിച്ചാട്ടമുണ്ട്.
അത് സ്വാഭാവികമാണ്, ഒരു മാനസിക സന്തോഷമാണത്. ബിഗ് ബോസിൽ ഇരിക്കുന്നവരൊന്നും അത്ര വിവരമില്ലാത്തവരല്ല.
എന്ത് ചോദിച്ചാലും ഉത്തരം പിആർ എന്നാണ്. ഞാൻ ഒരു 25 ലക്ഷം രൂപയുമായി പിആറിന് പോയാൽ എനിക്ക് സമ്മാനം കിട്ടുമോ? ഞാൻ കണ്ട
നാൾ മുതൽ അവളുടെ ലോകം സഹോദരിയും അവരുടെ ഭർത്താവും കുഞ്ഞും അച്ഛനും അമ്മയുമൊക്കെയാണ്. കുടുംബബന്ധങ്ങൾ നന്നായി കൊണ്ടുപോകുന്ന വ്യക്തിയാണ് അവൾ.
അവളുടെ അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബിഗ് ബോസിൽ വരുന്നതിനും ഒന്നര വർഷം മുൻപേ എനിക്കറിയാവുന്നതാണ്. ഷൂട്ടിംഗ് സമയത്ത് ഞാൻ അവളെ ഉപദേശിക്കുമ്പോൾ തന്നെ കണ്ണുനിറഞ്ഞ് കരയാൻ തുടങ്ങും.
ചെറിയ കാര്യങ്ങൾക്കു പോലും പെട്ടെന്ന് വിഷമം വരുന്ന കുട്ടിയാണ്”, മല്ലിക സുകുമാരൻ വിശദീകരിച്ചു. “ഈ ലോകത്ത് എല്ലാവരിൽ നിന്നും ‘നല്ല കുട്ടി’ എന്ന സർട്ടിഫിക്കറ്റ് വാങ്ങി ജീവിക്കാൻ ആർക്കും കഴിയില്ല.
അത് മനുഷ്യ സഹജമാണ്. അനുമോളോട് ചിലർക്ക് എന്തിനാണ് ഇത്ര ദേഷ്യമെന്ന് എനിക്കറിയില്ല.
കുറച്ച് തൊലിവെളുത്തതിലുള്ള അസൂയയാണോ? ആൺകുട്ടികൾ എന്തിനാണ് അവളെ ഇങ്ങനെ പറയുന്നതെന്നാണ് ഞാൻ ചിന്തിക്കുന്നത്. പെൺകുട്ടികളാണെങ്കിൽ അസൂയ കൊണ്ടാണെന്ന് വെക്കാം.
ബിഗ് ബോസിൽ വന്നവരെല്ലാം ഹരിശ്ചന്ദ്രന്മാരാണോ? അവിടെ വന്ന മറ്റു പെൺകുട്ടികൾ എന്തെല്ലാമാണ് കാണിച്ചത്. അതൊന്നും ആർക്കും പ്രശ്നമല്ല, എല്ലാവർക്കും അനുമോൾ മാത്രമാണ് പ്രശ്നം.
അവളൊരു പാവം കുട്ടിയാണ്, കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവളാണ്. ഉദ്ഘാടനങ്ങൾക്കൊന്നും പോകുമ്പോൾ വലിയ തുകയൊന്നും ചോദിക്കുന്ന ആളല്ല.
അനുമോൾ 16 ലക്ഷം പിആറിന് കൊടുത്തു എന്ന് പറയുന്നവർ ഒരുപക്ഷേ അതിലും കൂടുതൽ തുക കൊടുത്തിട്ടുണ്ടാവാം”, എന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

