പുതിയ പാൻ കാർഡ് പ്രതീക്ഷിച്ച് ഇരിക്കുകയാണോ? ആദായ നികുതി വകുപ്പിന്റെ പെർമനൻ്റ് അക്കൗണ്ട് നമ്പർ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ക്യുആര്‍ കോഡ് സൗകര്യമുള്ള ഒരു പുതിയ പാന്‍ കാര്‍ഡ് ഉടന്‍ ലഭിക്കും. നിലവിലെ പാന്‍കാര്‍ഡ് സോഫ്റ്റ്വെയർ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞതുകൊണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതോടുകൂടി നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാകും. പുതിയ പാൻ കാർഡിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ നികുതിദായകർക്ക് നിരവധി സംശയങ്ങളാണ് ഉള്ളത്. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ് കൂടുതൽ ചോദ്യങ്ങളും
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറയുന്നത്, 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരു വ്യക്തിക്കും ഒന്നിൽ കൂടുതൽ പാൻ കൈവശം വയ്ക്കാൻ കഴിയില്ല. ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ നമ്പർ കൈവശം വച്ചിട്ടുണ്ടെങ്കിൽ, അത് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താനും അധിക പാൻ കാർഡ് സറണ്ടർ ചെയ്യാനും ബാധ്യസ്ഥനാണ്.
ഇങ്ങനെ അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്തവർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി അനുസരിച്ച്, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചതിന് 10,000 രൂപ പിഴ നൽകേണ്ടി വരും.
നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ റദ്ദാക്കും?
1. ഔദ്യോഗിക എൻഎസ്ഡിഎൽ പോർട്ടലിലേക്ക് പോയി ‘Apply for PAN Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.
2. അടുത്തതായി, ‘അപ്ലിക്കേഷൻ തരം’ വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, ‘നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ
3. പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.
4. ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.
5. അവസാനമായി, ഓൺലൈൻ പേയ്മെന്റ് നടത്തി ഭാവി ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]