അബുദാബി: നാട്ടില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്എന്‍എൽ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം നിലവില്‍ വരുന്നത്. നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളിൽ പ്രത്യേക റീചാര്‍ജ് ചെയ്താൽ യുഎഇയിലും ഉപയോഗിക്കാനാകുമെന്ന് ബിഎസ്എൻഎൽ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ആദ്യമായി ഇത്തരമൊരു പദ്ധതി ബിഎസ്എൻഎൽ നടപ്പാക്കുന്നത്. ഈ സൗകര്യം ലഭിക്കുന്നതിനായി 90 ദിവസത്തേക്ക് 167 രൂപയും 30 ദിവസത്തേക്ക് 57 രൂപയും നിരക്കുള്ള പ്രത്യേക റീചാര്‍ജ് ചെയ്യണം. പ്രത്യേക റീ ചാര്‍ജിലൂടെ നാട്ടിലെ സിം കാര്‍ഡ് യുഎഇയിലും ഉപയോഗിക്കാം. കാര്‍ഡിന്റെ സാധുതയ്ക്ക് വേണ്ടിയാണ് പ്രത്യേക റീചാര്‍ജ് . കോള്‍ ചെയ്യാനും ഡേറ്റയ്ക്കും വേറെ റീചാര്‍ജ് ചെയ്യേണ്ടി വരും. മലയാളികള്‍ കൂടുതലുള്ള രാജ്യം ആയതിനാലാണ് യുഎഇയെ ഇതിനായി പരിഗണിച്ചത്.
Read Also – ഭാഗ്യം കൈവന്നിട്ടും അറിഞ്ഞില്ല! ബിഗ് ടിക്കറ്റ് തേടുന്നു, കാൽ കിലോ സ്വര്‍ണം സമ്മാനമായി നേടിയ യുവതി എവിടെ?
Now BSNL Prepaid/Postpaid Enjoy International Roaming in UAE without changing existing SIM cards. Exclusively for customers in Kerala…#bsnl4g #bsnlkerala pic.twitter.com/yFAlxTmwIT
— BSNL_Kerala (@BSNL_KL) November 30, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]