.news-body p a {width: auto;float: none;}
കൊൽക്കത്ത: അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് യുവാവ് പിടിയിലായത്.
ഫ്രാൻസിസ് ഇക്ക എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നക്സൽ ബാരി പഞ്ചായത്ത് സമിതിയിലെ തൃണമൂൽ കോൺഗ്രസ് നേതാവായ അമൃത ഇക്കയുടെ ഭർത്താവാണ് ഫ്രാൻസിസ്. ഇയാളുടെ പക്കൽ നിന്ന് അനേകം ഡിആർഡിഒ രേഖകളും വലിയ അളവിൽ റേഡിയോ ആക്ടീവ് വസ്തുവായ കാലിഫോർണിയവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കാലിഫോർണിയം ഒരു ഗ്രാമിന് 17 കോടി രൂപ മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിആർഡിഒ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളും കടത്തിയതിന് ഫ്രാൻസിസിനെതിരെ കേസെടുത്തു. വിദേശ സ്ഥാപനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടാവാം. വസ്തുക്കൾ പിടിച്ചെടുത്ത വീട് കണ്ടുകെട്ടി. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]