.news-body p a {width: auto;float: none;}
മഹാരാഷ്ട്രയിലെ അമരാവതിയിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വാവയുടെ സുഹൃത്ത് നവീൻ റാക്കിയും അമരാവതിയിൽ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന അഭിജിത്തും കൂടെ ഉണ്ട്. വെള്ള നിറമുള്ള ഒരു പാമ്പിനെ ആട്ടിൻ കൂട്ടിൽ കണ്ടു എന്ന് പറഞ്ഞാണ് അഭിജിത്തിന് കാൾ വന്നത്. ഉടനെ അഭിജിത്ത് നവീനെ അറിയിച്ചു.
അങ്ങനെ നവീനും വാവാ സുരേഷും ഉടനെ സ്ഥലത്തെത്തി. മറ്റൊരിടത്ത് നിന്നും കിട്ടിയ ‘കുക്രി’ പാമ്പുമായാണ് അഭിജിത്ത് എത്തിയത്. വാവാ സുരേഷ് നോക്കിയപ്പോൾ അത് നമ്മുടെ നാട്ടിൽ ചുരുട്ട എന്ന് വിളിക്കുന്ന പാമ്പാണ്. കർണാടകയിലും ഇതിനെ ‘കോമൺ കുക്രി’ എന്നാണ് പറയുന്നത്.
കാൾ വന്നത് ഒരു ഉൾഗ്രാമത്തിൽ നിന്നാണ്. പാമ്പിനെ കണ്ട സ്ഥലത്ത് ഗ്രാമവാസികൾ ഒത്തുകൂടി നിൽക്കുകയാണ്. നമ്മുടെ നാട്ടിലെ കാളവണ്ടി അവിടെയും കാണാം. ഇരുമ്പിലാണ് അത് നിർമിച്ചിരിക്കുന്നത്. പ്രദേശത്ത് ധാരാളം മൃഗങ്ങളും ഉണ്ടായിരുന്നു. തുടർന്ന് മൂവരും ചേർന്ന് പാമ്പിനെ കണ്ട ആട്ടിൻകൂടിന് സമീപം തെരച്ചിൽ തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചുവന്ന കണ്ണും,വെള്ള നിറവുമുള്ള പാമ്പിനെ കണ്ട് വാവാ സുരേഷിന്റെ മുഖത്ത് സന്തോഷമായിരുന്നു. നമ്മുടെ കേരളത്തിൽ ഇത്തരം പാമ്പുകൾ ഇല്ലാത്തതിനാൽ അദ്ദേഹം ആദ്യമായാണ് ഇവയെ പിടികൂടുന്നത് കണ്ടത്.ആൽബിനോ എന്ന അവസ്ഥയുള്ള പാമ്പാണിത്. കർണാടകത്തിൽ നിന്നും ഇതുവരെ ഈ ഇനം പാമ്പിനെ കിട്ടിയിട്ടില്ലെന്നാണ് നവീൻ റാക്കി പറയുന്നത്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.