ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് വിവരം. തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട് , പുതുച്ചേരി , തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകീട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു. ഡെൽറ്റ ജില്ലകളിൽ 13,000 ഹെക്ടർ നെൽകൃഷി നശിച്ചതായി സംസ്ഥാന കൃഷി മന്ത്രി പനീർ സെൽവം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]