
കൊല്ലം – പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവില്‍ദാര്‍ തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയയുകയായിരുന്നു. ദേശീയ മെഡല്‍ ജേതാവും എം എ കോളജ് മുന്‍ കായികതാരവുമാണ് ഓംകാര്‍നാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 November 30
title_en:
Former athlete dies in car accident on national highway in Punalur.