മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമാണ് വയറിലെ കൊഴുപ്പ്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകുന്നു. കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരുകയോ പതിവായി വ്യായാമം ചെയ്യുകയോ ചെയ്താലും ചിലപ്പോൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിച്ചുവെന്ന് വരില്ല. വയറ്റിലെ കൊഴുപ്പ് വികസിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് എങ്ങനെ ഒഴിവാക്കാമെന്നും അറിയേണ്ടത് പ്രധാനമാണ്. ‘കോർട്ടിസോൾ’ എന്ന ഹോർമോണാണ് വയറിലെ കൊഴുപ്പിന് കാരണമാകുന്നതെന്ന് ഡയറ്റീഷ്യനും ലൈഫ്സ്റ്റൈൽ കോച്ചുമായ ലാവ്ലീൻ കൗർ പറയുന്നു. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
ആപ്പിൾ…
ആപ്പിളിൽ ആരോഗ്യകരമായ ഫ്ലേവനോയിഡുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അവയിൽ പ്രത്യേകിച്ച് പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ കലോറി കുറയ്ക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ധാന്യങ്ങൾ…
ഫെെബർ അടങ്ങിയ ഭക്ഷമാണ് ധാന്യങ്ങൾ. ഇത് അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുക ചെയ്യുന്നു. ദിവസേന മൂന്ന് തവണ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നത് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറയുന്നതും വയറിലെ കൊഴുപ്പ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ധാന്യങ്ങളിൽ അവശ്യ പോഷകങ്ങളായ കാൽസ്യം, അമിനോ ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
തക്കാളി…
വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് തക്കാളിയ്ക്കുണ്ട്. തക്കാളി കാർനിറ്റൈൻ എന്ന അമിനോ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഫാറ്റി ആസിഡിന്റെയും ഊർജ്ജ ഉപാപചയത്തിന്റെയും നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ജൈവ തന്മാത്രയാണ്. രക്തത്തിലെ ലിപിഡുകൾ കുറയ്ക്കാനും ആരോഗ്യകരമായ ഭാരം കുറയ്ക്കാനും സഹായിക്കുന്ന 9-ഓക്സോ-ഒഡിഎ എന്നറിയപ്പെടുന്ന സംയുക്തം തക്കാളിയിൽ സമ്പുഷ്ടമാണ്. തക്കാളിയിലും ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീ…
ആന്റി ഓക്സിഡൻറുകളും കാറ്റെച്ചിനുകളും അടങ്ങിയ ഗ്രീൻ ടീ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണ്. കഫീനും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ അരക്കെട്ട് കുറയ്ക്കുന്നതിന് ഗുണകരമാണ്.
കറുവപ്പട്ട…
കറുവപ്പട്ട പോലെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.