ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന പലരുടെയും മുന്നിലുള്ള തടസ്സം ആവശ്യമായ പണം ഇല്ലാത്തതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് വളരെ പ്രധാനമാണ്. വിദ്യാഭ്യാസ വായ്പകൾ ഉണ്ടെങ്കിലും വായ്പ എടുക്കുന്നതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പലിശ നിരക്കുകൾ, ലോൺ നിബന്ധനകൾ, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് ചുരുക്കം.
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഘടകങ്ങൾ
1. ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ യഥാർത്ഥത്തിൽ ഒരു റിപ്പോർട്ട് കാർഡ് ആണ്. വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ മിടുക്കനാണോ എന്ന് പരിശോധിക്കാൻ കടം കൊടുക്കുന്നവർക്ക് സാധിക്കും. വിദ്യാർത്ഥി ആയിരിക്കെ നിങ്ങൾക്ക് മികച്ച ഒരു ക്രെഡിറ്റ് സ്കോർ ഉണ്ടാകാൻ വഴിയില്ലെന്ന കാര്യം ബാങ്കുകൾ പരിഗണിക്കും. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാവിന്റെ ക്രെഡിറ്റ് സ്കോർ പരിഗണിച്ചേക്കാം. ഉയർന്ന ക്രെഡിറ്റ് സ്കോർ, വായ്പ എടുക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കുകളും മികച്ച തിരിച്ചടവ് ഓപ്ഷനുകളും നേടാൻ നിങ്ങളെ സഹായിക്കും.
2. പലിശ നിരക്ക്
വായ്പ എടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് പലിശ. ഫിക്സഡ്, ഫ്ലോട്ടിംഗ് നിരക്കുകൾക്കിടയിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഫിക്സഡ് നിരക്കുകൾ അതേപടി നിലനിൽക്കും, അതേസമയം വിപണിയെ അടിസ്ഥാനമാക്കി ഫ്ലോട്ടിംഗ് നിരക്കുകൾ മാറും എന്ന മനസിലാക്കണം.
3. തിരിച്ചടവ്
വായ്പയുടെ തിരിച്ചടവ് ഓപ്ഷനുകളും പ്രധാനമാണ്. നിങ്ങളുടെ കോഴ്സ് പൂർത്തിയാക്കിയതിന് ശേഷമുള്ള ഗ്രേസ് പിരീഡ് ശ്രദ്ധിക്കുക. നിങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാനുള്ള സാവകാശം എത്രത്തോളമുണ്ടെന്ന് പരിശോധിക്കുക.
4. വായ്പ
വായ്പ ലഭിക്കുന്ന പണം നിങ്ങൾക്ക് എങ്ങനെ നൽകുന്നു എന്നതും നിർണായകമാണ്. ചില ബാങ്കുകൾ ഇത് നിങ്ങളുടെ കോളേജിലേക്ക് നേരിട്ട് അയയ്ക്കുന്നു, അല്ലെങ്കിൽ അത് നിങ്ങൾക്ക് നൽകുന്നു. ഇത് മുൻകൂട്ടി അറിയുന്നത് ആശങ്ക ഒഴിവാക്കാൻ സഹായിക്കും.
5. രക്ഷാധികാരികളുമായുള്ള സഹ-അപേക്ഷ
വിദ്യാഭ്യാസ വായ്പയിൽ സഹ-അപേക്ഷകനായി മാതാപിതാക്കളോ രക്ഷിതാവോ ചേരുകയാണെങ്കിൽ, അത് ഒരു നല്ല കാര്യമായിരിക്കും. ഇത് ഒരു വലിയ ലോൺ തുക ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, കുറഞ്ഞ പലിശ നിരക്കും തിരിച്ചടയ്ക്കാൻ കൂടുതൽ സമയവും നൽകുകയും ചെയ്യും.