ഏഷ്യന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ സാലിം അല്‍ദോസരി ഇരുപകുതികളിലായി രണ്ട് പെനാല്‍ട്ടികള്‍ പാഴാക്കുന്നതു കണ്ട മത്സരത്തില്‍ അല്‍ഹിലാല്‍ 2-0 ന് ഉസ്ബെക്കിസ്ഥാനില്‍ നവ്ബഹോര്‍ നമംഗനെ തോല്പിച്ചു. മുംബൈ സിറ്റി ഇറാനില്‍ നസാജി മസന്ദാരനോട് 0-2 ന് തോറ്റു. ഹിലാലിന് നാല് ജയവും ഒരു സമനിലയുമാണ്. മുംബൈ അഞ്ച് കളിയും തോറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെനാല്‍ട്ടികള്‍ പാഴാക്കിയെങ്കിലും 85ാം മിനിറ്റില്‍ 35 വാര അകലെ നിന്ന് സാലിം മനോഹരമായ ലോബിലൂടെ വല കുലുക്കി. അറുപത്തെട്ടാം മിനിറ്റില്‍ മാല്‍ക്കമും സ്കോര്‍ ചെയ്തു. സാലിമിന്റെ പെനാല്‍ട്ടി ഗോളി തടുത്തിട്ടപ്പോഴാണ് മാല്‍ക്കം ഗോളടിച്ചത്. മത്സരത്തില്‍ മാല്‍ക്കത്തിന്റെ ആദ്യ ടച്ചായിരുന്നു അത്.