വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചെന്ന ആരോപണം തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്;കോട്ടയം കോണ്‍ഗ്രസ്സില്‍ പുതിയ വിവാദം
കോട്ടയം:അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്വന്തം വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് കോട്ടയത്തെ കോണ്‍ഗ്രസില്‍ പുതിയ വിവാദം.
തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നുമുള്ള വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തി.
ഉമ്മൻചാണ്ടിയുടെ മരണ ശേഷം പലതായി പിരിഞ്ഞ കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ അനുകൂലികള്‍ പാര്‍ട്ടിയിലെ കെ.സി വേണുഗോപാല്‍ പക്ഷത്തിനൊപ്പമാണിപ്പോള്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ധ്യ കഴിഞ്ഞ് തിരുവഞ്ചൂരിന്റെ കോട്ടയത്തെ വീട്ടില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്നെന്ന പ്രചാരണം ജില്ലയിലെ അദ്ദേഹത്തിന്റെ എതിര്‍ചേരിയിലുള്ളവരാണ് നടത്തിയെന്നാണ് ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ചടക്ക സമിതി അധ്യക്ഷൻ തന്നെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തു വന്നത്. ഗ്രൂപ്പ് യോഗം നടന്നതായി പറയുന്ന സമയത്ത് താനും ഭാര്യയും കുമാരനെല്ലൂര്‍ ക്ഷേത്രത്തിലായിരുന്നെന്നും പ്രചാരണത്തിന് പിന്നിലുള്ളവരെ അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. തന്റെ വീട്ടില്‍ ഇന്നേവരെ ഇത്തരം ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഗ്രൂപ്പു രാഷ്ട്രീയത്തില്‍ തിരുവഞ്ചൂരിന്റെ എതിര്‍ചേരിയിലെങ്കിലും പുതിയ വിവാദത്തില്‍ തിരുവഞ്ചൂരിനെ തള്ളി പറയാതെയായിരുന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രതികരണം. എല്ലാവരും കെ.സി.വേണുഗോപാല്‍ അനുകൂലികളാണല്ലോ എന്ന മുനവച്ച മറുപടിയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള പ്രതികരണമെന്ന നിലയില്‍ സുരേഷ് നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]