
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് – കേരളത്തില്‍ ഐക്യദാര്‍ഢ്യറാലി അടക്കം നടത്തി ഫലസ്തീന് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍ അദ്നാന് അബു അല്‍ ഹൈജ. കേരളത്തില്‍ എത്തിയത് നന്ദി അറിയിക്കാനാണെന്നും കോഴിക്കോട്ടെത്തിയ അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം സാഹിത്യകാരന് സി.രാധാകൃഷ്ണന് സമ്മാനിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍.
ചരിത്രപരമായ ബന്ധമാണ് ഇന്ത്യയും ഫലസ്തീനും തമ്മിലുള്ളത്. ഒക്ടോബര്‍ എഴിലെ സംഭവത്തിന് ശേഷം ഇന്ത്യ ട്വീറ്റിലൂടെ നിഷ്പക്ഷ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ സ്ത്രീകളെ യും കുട്ടികളെയും ഇസ്രായില്‍ കൂട്ടക്കൊല ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് എങ്ങനെയാണ് നിഷ്പക്ഷ നിലപാട് സ്വീകരിക്കുവാന്‍ കഴിയുക.? ഫലസ്തീന് വിഷയത്തില്‍ ഇന്ത്യ പൂര്‍ണമായും ഇസ്രായേലിന് വിരുദ്ധമായ പഴയ നിലപാടിലേക്ക് മാറണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഹമാസ് തീവ്രവാദികളല്ലെന്നും സ്വാതന്ത്ര സമര പോരാളികളാണെന്നും ലോകമൊന്നാകെ ഇക്കാര്യത്തില്‍ വ്യാപകമായി തെറ്റി ദ്ധാരണ പ്രചരിക്കുന്നുണ്ടെന്നും അദ്നാന് അബു അല്‍ ഹൈജ പറഞ്ഞു.