
കൊച്ചി: തൃശൂർ ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെഎസ്യു. രാഷ്ട്രീയമായും നിയമപരവുമായുള്ള വലിയൊരു പോരാട്ടത്തിനാണ് കെ എസ് യു നേതൃത്വം നൽകിയത്. വീണ്ടും വോട്ട് എണ്ണിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടതെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മാധ്യമങ്ങളോട് പ്രതികരിച്ചു.
റീ ഇലക്ഷൻ നടത്തണമെന്നായിരുന്നു കെ എസ് യുവിന്റെയും കേരള വർമ്മയിലെ വിദ്യാർത്ഥികളുടെയും ആവശ്യം, വീണ്ടും വോട്ട് എണ്ണണമെന്നതല്ല. എന്നാൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എല്ലാ തരത്തിലും കേരള വർമ്മ ക്യാമ്പസിൽ നടന്നത് ജനാതിപത്യ വിരുദ്ധ തെരഞ്ഞെടുപ്പാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. കുസാറ്റ് ദുരന്തത്തിൽ സർവകലാശാലയിൽ നടക്കുന്നത് ആരൊക്കയോ രക്ഷിക്കാനുള്ള ശ്രമമാണ്. സംഭവത്തിൽ ജൂഡിഷ്യൽ അന്വേഷണം വേണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.
ഡിസംബർ രണ്ടിന് ഒമ്പത് മണിക്കാണ് റീ കൗണ്ടിങ് നടക്കുക. പ്രിൻസിപ്പലിന്റെ ചേംബറിലാവും വോട്ടെണ്ണൽ. വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കേരള വർമ്മ കോളേജിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി റീ കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിങ് നടത്തുന്നത്.
Last Updated Nov 29, 2023, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]