കൊച്ചി: ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനൻ ടീം എത്തില്ലെന്ന് ഉറപ്പായതോടെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതായി പരാതി. സ്റ്റേഡിയത്തിലെ വ്യാപാരികളാണ് ആശങ്കയുമായി രംഗത്തെത്തിയത്.
നവീകരണ ജോലികൾ നീണ്ടുപോകുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നുവെന്നും നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. അതേസമയം, നവീകരണ ജോലികൾ നവംബർ 30-നകം പൂർത്തിയാക്കി സ്റ്റേഡിയം കൈമാറണമെന്ന് ജിസിഡിഎ സ്പോൺസർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാകുന്നുവെന്ന് ഉറപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചുവെന്ന സ്പോൺസറുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിൽ, പൂർത്തിയായതും ശേഷിക്കുന്നതുമായ ജോലികൾ വിലയിരുത്താൻ പ്രത്യേക സമിതികളെയും ജിസിഡിഎ നിയോഗിച്ചിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

