ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ആക്ഷൻ ചിത്രം ‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളിലെത്തും. എ.ബി ബിനിൽ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശ്രീനാഥ് ഭാസി അഭിനയിക്കുന്ന, യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ എന്ന പ്രത്യേകതയും പൊങ്കാലയ്ക്കുണ്ട്. സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ശക്തമായ കഥയാണ് ചിത്രം പറയുന്നത്.
ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകൻ മാർട്ടിൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷൻ കോമഡി ത്രില്ലർ ആക്ഷൻ കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘പൊങ്കാല’യുടെ ചിത്രീകരണം പ്രധാനമായും വൈപ്പിൻ, ചെറായി എന്നിവിടങ്ങളിലാണ് പൂർത്തിയാക്കിയത്.
2000-ത്തിലെ ഹാർബർ പശ്ചാത്തലത്തിൽ, വൈപ്പിൻ-മുനമ്പം തീരദേശത്ത് നടന്ന ഒരു യഥാർത്ഥ സംഭവമാണ് സിനിമയ്ക്ക് ആധാരം. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8 എന്നിവയുടെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഡോണ തോമസ് സഹനിർമ്മാതാവാണ്. യാമി സോനാ, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – ജാക്സൺ, എഡിറ്റിംഗ് – അജാസ് പുക്കാടൻ, സംഗീതം – രഞ്ജിൻ രാജ്, മേക്കപ്പ് – അഖിൽ ടി.രാജ്, വസ്ത്രാലങ്കാരം – സൂര്യാ ശേഖർ, കലാസംവിധാനം – നിധീഷ് ആചാര്യ, പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്സ് മോഹൻ, സംഘട്ടനം – മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, നൃത്തസംവിധാനം – വിജയ റാണി, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് – ജിജേഷ് വാടി, ഡിസൈൻസ് – അർജുൻ ജിബി, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

