
ടെഹ്റാൻ: ശനിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്ക് സജ്ജമായെന്ന സൂചനകൾ പുറത്ത്. ഇറാൻ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവച്ച് ഒരു പോസ്റ്റ് ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുകയാണ്. ‘സമയമാകുന്നു’ എന്ന കുറിപ്പോടെ എക്സിൽ ‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ്ടാഗിനൊപ്പം ഇറാൻ സൈന്യം പങ്കുവച്ച വീഡിയോ പോസ്റ്റാണ് ചർച്ചയാകുന്നത്.
തിരിച്ചടിക്കാൻ ഉറച്ച് ഇറാൻ; ഇസ്രായേലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
25 സെക്കന്റുള്ള വിഡിയോ ട്വീറ്റിൽ ക്ലോക്കിന്റെ സെക്കന്റ് സൂചിയുടെ ശബ്ദവും ദൃശ്യവുമാണ് ആദ്യം കാണുക. സെക്കൻഡ് സൂചി 12 ലെത്തുമ്പോൾ ലോഞ്ച് ചെയ്യാൻ തയാറായിരിക്കുന്ന മിസൈലാണ് വീഡിയോയിൽ കാണിക്കുന്നകത്. ‘ശിക്ഷാനേരം അടുത്തെത്തി’ എന്ന് വീഡിയോയിൽ ഇംഗ്ലിഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. ‘ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
It’s almost time. ⏰️ #TruePromise3 pic.twitter.com/7wuRzGUix4
— Iran Military (@IRIran_Military) October 30, 2024
ഇസ്രയേലിനെതിരായ മൂന്നാം ആക്രമണത്തിന് സമയമായി എന്ന സൂചനയാണ് ഇറാൻ സൈന്യം പങ്കുവച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ. നേരത്തെ ഇസ്രയേലിനെതിരെ ഇറാൻ രണ്ട് ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. ഇതിനുള്ള കനത്ത തിരിച്ചടിയായിരിക്കും മുന്നാം ആക്രമണമെന്ന സൂചനയാണ് ഇറാൻ സൈന്യം വീഡിയോ ട്വീറ്റിലൂടെ നൽകിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]