
.news-body p a {width: auto;float: none;}
ബംഗളൂരു: ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹെെക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യത്തിനായി ആറാഴ്ചത്തേക്കാണ് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ബെല്ലാരി സെൻട്രൽ ജയിലിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും ബെല്ലാരി സർക്കാർ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവന്റെ റിപ്പോർട്ടും മുദ്രവച്ച കവറിൽ കോടതിയിൽ സമപ്പിച്ചിരുന്നു. ഇത് വിലയിരുത്തിയശേഷമാണ് ജാമ്യം അനുവദിച്ചത്. ഇരുകാലുകൾക്കും മരവിപ്പ് അനുഭവപ്പെടുന്നുവെന്നും മെെസൂരിവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യണമെന്നുമാണ് ദർശന്റെ ആവശ്യം. എഴുദിവസത്തിനുള്ളിൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പാസ്പോർട്ടും സമർപ്പിക്കണമെന്ന് കോടതി അറിച്ചു.
ചെലവുകൾ സ്വയം വഹിച്ചോളാമെന്നും ദർശൻ അറിയിച്ചിട്ടുണ്ട്. എത്ര ദിവസം ആശുപത്രിയിൽ കിടക്കണമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ജാമ്യ ഹർജിയിൽ ഇല്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷൻ ജാമ്യം എതിർത്തു. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടൻ ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ നടൻ കൊലപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
19 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. പവിത്രയെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ ഇപ്പോൾ ഉള്ളത്.