
.news-body p a {width: auto;float: none;}
കൊച്ചി: സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങിൽ എത്തിയിരുന്നു. നേരത്തെ, നടൻ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ വിവാഹത്തിൽ സുഷിൻ തന്റെ പാർട്ട്ണറെ പരിചയപ്പെടുത്തിയിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ‘ബോഗയ്ൻവില്ല’ എന്ന അമൽ നീരദ് ചിത്രത്തിലാണ് സുഷിൻ അവസാനം സംഗീതം നൽകിയത്. ഈ ചിത്രത്തിന് ശേഷം ചെറിയൊരു ഇടവെള എടുക്കുമെന്ന് ഒരു അഭിമുഖത്തിൽ സുഷിൻ പറഞ്ഞിരുന്നു.