.news-body p a {width: auto;float: none;}
ജറുസലം: ഹിസ്ബുള്ള തലവനായി നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഹസൻ നസ്രള്ള ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ തലവനായി തിരഞ്ഞെടുത്തത്.
33 വർഷമായി ഹിസ്ബുള്ളടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. നസ്രള്ളയുടെ മരണത്തെത്തുടർന്ന് ആക്ടിംഗ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചു. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ കൂടിയാണ് നയിം ഖാസിം. ഹിസ്ബുള്ളയുടെ നയങ്ങളും ലക്ഷ്യങ്ങളും സംരക്ഷിക്കുന്നതിനാണ് നയിം ഖാസിമിനെ തിരഞ്ഞെടുത്തതെന്ന് ഹിസ്ബുള്ള അറിയിച്ചു. 1992 മുതൽ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ സ്ഥാനം വഹിച്ച ഹസന് നസ്രള്ള കഴിഞ്ഞ മാസം ഇസ്രയേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നസ്രള്ളയുടെ ബന്ധു ഹഷീം സഫിദ്ദീനെ നേതൃ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പിന്നാലെയാണ് ഖാസിമിനെ ചുമതലപ്പെടുത്തിയത്. 1992ൽ മുതൽ ഹിസ്ബുള്ളയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.
വെളുത്ത തലപ്പാവ്
നസ്രള്ളയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്. എന്നാൽ
വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]