.news-body p a {width: auto;float: none;}
‘മാലിന്യ ദ്വീപ് ‘, പരാമർശം വിനയാകുമോ?
യു. എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ബാക്കിനിൽക്കെ ഹാസ്യ നടൻ ടോണി ഹിഞ്ച്ക്ളിഫ് നടത്തിയ മാലിന്യ ദ്വീപ് പരാമർശം വംശീയ പ്രതിഷേധത്തിന് കളമൊരുക്കി. ഞായറാഴ്ച്ച മാഡിസൺ സ്ക്വയർ ഗാർഡനിൽ ഡൊണാൾഡ് ട്രംപിന്റെ റാലിയിലാണ് ടോണി യു എസ് പ്രദേശമായ പ്യൂർട്ടോ റിക്കോയെ മാലിന്യ ദ്വീപ് എന്ന് വിളിച്ചത്. കൂടാതെ ലാറ്റിനോകൾ, ആഫ്രിക്കൻ അമേരിക്കൻ, പാലസ്തീനി, ജൂതൻമാർ എന്നിവരെ അപമാനിക്കുന്ന പരാമർശങ്ങളും നടത്തി.ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലും എതിർസ്ഥാനാർത്ഥി കമല ഹാരീസിന്റെ ഡെമോക്രാറ്റിക് പാട്ടിയിലും ഇത് പ്രതിഷേധത്തിനിടയാക്കി.
പ്യൂർട്ടോറിക്കൻ ജനത ഏറെയുള്ള ഫ്ലോറിഡ, പെൻസെൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വിഭാഗം വോട്ടർമാർ പ്രതിഷേധത്തിലാണ്. എഴുത്തുകാരിയും യു. എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗവുമാ എൽവിറ സലാസർ, ഹിഞ്ച്ക്ലിഫിന്റെ പരാമർശം വിദ്വേഷകരമാണെന്ന് പറഞ്ഞു. ഒരു പ്യൂർട്ടോ റിക്കൻ എന്ന നിലയിൽ, ഹിഞ്ച്ക്ലിഫിനെ വംശീയ മാലിന്യം എന്ന് വിളിക്കാം. അത് മാലിന്യത്തിന് തന്നെ അപമാനകരമാണെന്ന് കോൺഗ്രസ് അംഗമായ റിച്ചി ടോറസ് പറഞ്ഞു.
ദ്വീപിന് ചുഴലിക്കാറ്ര് ദുരതാശ്വാസം തടഞ്ഞതിന് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്ന കമല ഹാരിസിന്റെ വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ട് ജെന്നിഫർ ലോപ്പസ് , ബാഡ് ബണ്ണി, റിക്കി മാർട്ടിൻ എന്നിവരും രംഗത്ത് വന്നു, പ്യൂർട്ടോറിക്കൻ ഗായകനായ റിക്കി മാർട്ടിനും ടോണി ഹിഞ്ച്ക്ളിഫിന്റെ വീഡിയോ പങ്കിട്ട്, തങ്ങളെക്കുറിച്ച് അവർ കരുതുന്നത് ഇതാണന്ന കുറിപ്പോടെ കമല ഹാരിസിന് വോട്ടുചെയ്യാൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
നേരത്തേ വോട്ട് ചെയ്ത് ബൈഡൻ
യു.എസ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ കമലാ ഹാരിസിന് വോട്ട് രേഖപ്പെടുത്തി. ഡെലാവെയറിലെ വിൽമിംഗ്ടണിൽ വീട്ടിനടുത്തുള്ള ബൂത്തിൽ മറ്റു വോട്ടർമാർക്കൊപ്പം 40 മിനിറ്റോളം കാത്ത് നിന്നാണ് വോട്ട് ചെയ്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബർ 5നാണെങ്കിലും ജനങ്ങൾക്ക് നേരത്തേ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ട്. അതുപയോഗിച്ചാണ് ബൈഡൻ ഇന്നലെ വോട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച തന്നെ ‘ഏർലി വോട്ടിംഗ്’ ആരംഭിച്ചിരുന്നു
വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് കരുതുന്നുണ്ടോയെന്ന് ബൂത്തിന് പുറത്ത് ഒരാൾ ചോദിച്ചപ്പോൾ ‘നമ്മൾ വിജയിക്കും’ എന്നായിരുന്നു ബൈഡന്റെ മറുപടി. കഴിഞ്ഞ ജൂലായിലാണ് ബൈഡൻ മത്സരത്തിൽ നിന്ന് പിൻമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]