
ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹർജിയിൽ, തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ വിശദീകരണം നൽകണം. ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ടീ ഷർട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സർക്കാർ പരിപാടികളിൽ ഉദയനിധി, ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്ർറെ ചിത്രം വസ്ത്രത്തിൽ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
‘എനിക്കൊരു അക്ഷരം പോലും മനസ്സിലായില്ല’: കേന്ദ്രമന്ത്രിയുടെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]