
തിരുവനന്തപുരം: മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം ഒരുക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
മണിപ്പൂരിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇരിഞ്ഞാലക്കുട സെന്റ് സേവിയേഴ്സ് ഐടിഐയിലാണ് 2023 – 24 വർഷത്തിൽ തന്നെ ഇവർക്ക് പ്രവേശനം നൽകുന്നത്. ഈ 12 വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്തുന്നതിനും അവരുടെ അഡ്മിഷൻ ക്ലോസിങ് നടപടി പൂർത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്ടർക്ക് പ്രത്യേക അനുമതി നൽകി. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് ഇവർക്ക് പ്രവേശനം നൽകുന്നത്.
Last Updated Oct 29, 2023, 9:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]