
നാടിനെ കണ്ണീരിലാഴ്ത്തി അനശ്വര മടങ്ങി; കുമരകം ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി; നീണ്ട നാല് മണിക്കൂറത്തെ തിരച്ചിലിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത് സ്വന്തം ലേഖകൻ കോട്ടയം: കുമരകം ചീപ്പുങ്കൽ കരീമഠം ഭാഗത്ത് വള്ളത്തിൽ സർവീസ് ബോട്ട് ഇടിച്ച് അപകടം.
വള്ളത്തിൽ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം നാല് മണിക്കൂറിനുള്ളിലെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തി. അയ്മനം കരീമഠത്തിൽ രാവിലെ 8:15 ഓടെയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സർവീസ് ബോട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെച്ചൂർ സെൻറ് മൈക്കിൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനശ്വര വല്യച്ചന്റെയും അമ്മയുടെയും അനിയത്തിയുടെയും ഒപ്പം സ്കൂളിലേക്ക് പോകാനായി വള്ളത്തിൽ വരുന്നതിനിടയിലാണ് ജലഗതാഗതകുപ്പിന്റെ യാത്രാബോട്ട് വള്ളത്തിൽ ഇടിച്ചത്.
അനിയത്തിയുടെ കയ്യിൽ ഉടൻ തന്നെ പിടിക്കാൻ സാധിച്ചത് കൊണ്ട് അനിയത്തി രക്ഷപെട്ടു.
എന്നാൽ ബോട്ട് ഇടിച്ചതിന്റെ ആഘാതത്തിൽ അനശ്വര വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാർഥിനിക്കായി പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ നീണ്ട
നാല് മരിക്കൂറത്തെ തിരച്ചിലിനു ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]