

ബിഗ് ബോസ് താരം രജിത് കുമാറിനെയും സുഹൃത്തിനെയും തെരുവുനായ കടിച്ചു; ചായ കുടിക്കാൻ പോയപ്പോഴാണ് ആക്രമണം; ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ.
സ്വന്തം ലേഖിക
പത്തനംതിട്ട: ബിഗ് ബോസ് താരവും നടനുമായ രജിത് കുമാറിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
രജിത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രജിത് കുമാറിനേയും കൂടെയുണ്ടായിരുന്ന ആളെയും നായ കടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജിത് കുമാര്‍ പത്തനംതിട്ടയില്‍ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജിത് കുമാര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]