
തിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന പ്രചാരണങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും സമൂഹമാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും ചർച്ചയാകും.
തുടർന്ന് സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും. കളമശ്ശേരി സംഭവത്തിൽ ഇന്റലിജൻസ് വീഴ്ചയിലടക്കം
വിമര്‍ശനം ഉണ്ടെങ്കിലും മതസൗഹാര്‍ദ്ദ സമീപനത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന സര്‍ക്കാർ നിലപാടിൽ പ്രതിപക്ഷ
കക്ഷികൾ ഒറ്റക്കെട്ടാണ്.
Last Updated Oct 30, 2023, 6:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]