
First Published Oct 29, 2023, 5:28 PM IST മമ്മൂട്ടി നായകനായി എത്തിയ ‘കണ്ണൂർ സ്ക്വാഡി’ലെ പ്രധാന രംഗങ്ങളിൽ ഒന്നായിരുന്നു ടിക്രി വില്ലേജിലെ ഫൈറ്റ്. തിയറ്ററുകളിൽ വൻ ആവേശം അലതല്ലിയ ഈ സംഘട്ടനത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
എങ്ങനെയാണ് ആക്ഷൻ സ്വീക്വൻസുകൾ ഷൂട്ട് ചെയ്തത് എന്നത് വ്യക്തമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു. അതേസമയം, ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, പി ആർ ഒ : പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
‘ഇതിഹാസങ്ങളുടെ ഇരട്ടി ഡോസ്’; വീണ്ടും ഒന്നിച്ച് രജനിയും ബച്ചനും, ‘തലൈവർ 170’ അപ്ഡേറ്റ് Last Updated Oct 29, 2023, 5:30 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]