

പ്രവാസി കേരള കോൺഗ്രസ് യു.എ. ഇ റീജിയൺ കുടുംബ സംഗമം നടന്നു; കെ. എം. മാണിയുടെ ദീർഘ വീക്ഷണവും ഭരണ നൈപുണ്യവും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുമെന്ന് പ്രമോദ് നാരായണൻ എം.എൽ.എ
സ്വന്തം ലേഖകൻ
യു.എ. ഇ : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ കെ. എം. മാണിയുടെ ദീർഘ വീക്ഷണവും ഭരണ നൈപുണ്യവും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുമെന്ന് പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു.
കേരള കോൺഗ്രസ് പാർടിയെ കേഡർ സ്വഭാവത്തിൽ പടുത്തുയർത്തി ധീരോദാത്തമായി നയിക്കുന്ന ജോസ്. കെ. മാണിയുടെ ആശയങ്ങൾ പ്രവാസി മലയാളി സമൂഹത്തിൽ അടയാളപ്പെടുത്തുന്നതിന് പ്രവാസി കേരള കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കേരളത്തിൻ്റെ കാർഷിക ഉൽപന്നങ്ങൾ വിദേശ വിപണിയിൽ പരിചയപ്പെടുത്തുന്നതിനും, ഗ്രാമീണ സമ്പദ്ഘടനയെ പ്രോൽസാഹിപ്പിയ്ക്കുന്നതിനും പ്രവാസി മലയാളി സൗഹൃദ കൂട്ടായ്മകളും കർഷകരുമായി സഹകരിച്ചു സർക്കാർ തലത്തിൽ നടപ്പാക്കാൻ കഴിയുന്ന ഗ്രാമ വികസന പദ്ധതികളുടെ രൂപ രേഖ സമർപ്പിക്കുവാൻ ഗൾഫിലെ പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു.
കേരള കോൺഗ്രസ് പാർട്ടിക്ക് ധീരമായ നേതൃത്വം നൽകിയ കെ. എം. മാണിയുടെ ദീപ്ത സ്മരണകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രവാസി കേരള കോൺഗ്രസ് യു.എ. ഇ റീജിയൺ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പ്രവാസി കേരള കോൺഗ്രസ് യു.എ. ഇ റീജിയൺ പ്രസിഡണ്ട് ഷാജു പ്ലാതോട്ടത്തിൻ്റെ അധ്യക്ഷതയിൽ ഷാർജാ ബ്ലാക്ക് തുലിപ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ യുവ സംഗീത സംവിധായകൻ സൽജിൻ കളപുരയെ ആദരിച്ചു.
കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം എബ്രഹാം. പി. സണ്ണി ആമുഖ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാരി സമിതി അംഗം വിജി.എം. തോമസ്, ഡയസ് ഇടുക്കുള, ബഷീർ വടകര, രാജേഷ് ആറ്റുമാലിൽ, ബാബു കുരുവിള, ജേക്കബ് ബെന്നി, ബിജു പാപ്പച്ചൻ, ഷാജി പുതുശ്ശേരി, ജേക്കബ് വടക്കേടത്ത്, അലൻ തോമസ്, എന്നിവർ പ്രസംഗിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]