
മലയാള സിനിമയിലെ യുവ നായകനിരയിലെ ശ്രദ്ധേയമായ താരമാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി കരിയർ ആരംഭിച്ച ഷൈൻ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം ഷൈൻ അഭിനയിച്ചു. അഭിനയം മാത്രമല്ല, തനിക്ക് ഡാൻസും വഴങ്ങുമെന്ന് അടുത്തിടെ ഷൈൻ തെളിയിച്ചതാണ്. എന്നാൽ അഭിനയവും ഡാൻസും മാത്രമല്ല പാട്ടും തനിക്ക് പറ്റുമെന്ന് തെളിയിക്കുകയാണ് നടനിപ്പോൾ.
മോഹൻലാൽ തകർത്തഭിനയിച്ച നാടുവാഴികൾ എന്ന സിനിമയിലെ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ എന്ന ഗാനമാണ് ഷൈൻ ടോം ചാക്കോ പാടുന്നത്. താരത്തോടൊപ്പം നടൻ ബാബു രാജും ഉണ്ട്. ഗാനം മുഴുവനായും അതി മനോഹരമായി പാടുന്ന ഷൈനിനെ വീഡിയോയിൽ കാണാവുന്നതാണ്.
നിർമാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. “എന്റർടെയ്ൻമെന്റ്… എന്റർടെയ്ൻമെന്റ്..എന്റർടെയ്ൻമെന്റ് ഈ മനുഷ്യനുള്ള നിർവ്വചനം”, എന്നാണ് സാന്ദ്ര വീഡിോയ്ക്ക് ഒപ്പം കുറിച്ചത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. “സകലകലാവല്ലഭൻ, ഷൈൻ ചേട്ടൻ അല്ലെങ്കിലും പൊളിയാണ്”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് ഷൈൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കുറച്ചു ഭാഗത്ത് വന്നു പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടായിരുന്നു ഷൈൻ ചിത്രത്തിൽ എത്തിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലാണ് ഷൈൻ ഇപ്പോൾ അഭിനയിക്കുന്നത്. ഷൈനിനൊപ്പം ഷെയ്ൻ നിഗമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Last Updated Oct 29, 2023, 7:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]